FACE LIFE CARE ന് 50 സെന്റ് സ്ഥലം സൗജന്യമായി നൽകി ഡോ: T വിനയകുമാർ

ഫെയ്സിന്റെ ഏറെ നാളത്തെ സ്വപ്ന പദ്ധതി ആയിരുന്നു ലൈഫ് കെയർഹോം.
മാനസികരോഗ ആശുപത്രികളിൽ രോഗം മാറിയിട്ടും ബന്ധുക്കൾ ഉപേക്ഷിക്കപ്പെട്ട് ജീവിതം മാനസിക രോഗ കേന്ദ്രത്തിൽതളക്കപ്പെട്ടവർക്കായി ഒരു പുനരധിവാസ കേന്ദ്രം. അത് നിർമ്മിക്കാനുള്ള സ്ഥലം ഞങ്ങൾക്ക് എക്കാലവും മരീചികയായിരുന്നു. 2021 ൽ ഫെയ്സ് ആ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണു. ഈ സംരംഭത്തിന് ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന പിറവത്തെ പ്രകൃതി രമണീയമായ 50 സെന്റ് സ്ഥലം പബ്ളിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇൻഡ്യാ ദേശീയ പ്രസിഡന്റും. FACE ട്രസ്റ്റിയുമായ ഡോ: T. വിനയകുമാർ സൗജന്യമായി നൽകി.. കാരുണ്യമുള്ളിടത്തോളം കാലം മനുഷ്യർ മറക്കില്ല വിനയൻ ചേട്ടന്റെ ഈ നന്മയെ.