പ്രൊഫസർ എംകെ സാനു ചെയർമാനായ ഫേസ് ഫൗണ്ടേഷൻ ഓണം ആഘോഷിച്ചു. തെരുവിലും കടത്തിണ്ണകളിലും അന്തി ഉറങ്ങുന്നവർ, നിർദ്ധനരായ സാധുക്കൾ എന്നിവർ തുടങ്ങി 500 ൽ പരം പാവപെട്ടവർക്ക് ഓണസദ്യയും ഓണക്കോടിയും, ഓണക്കിറ്റും നൽകി. കടവന്ത്ര ഫേസ് ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. എറണാകുളം റൂറൽ ജില്ല അഡീഷണൽ പോലീസ് സൂപ്രണ്ട് എം. കൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. ഓണകിറ്റ് വിതരണം എക്സൈസ് ജോയിന്റ് കമ്മീഷണർ വി രാജേന്ദ്രൻ നിർവ്വഹിച്ചു. സിനിമാ താരം ജെന്നിഫർ മാത്യു വിദ്യാഭ്യാസ സഹായ ധനവും. അത്ത പൂക്കള മത്സരാർത്ഥികൾക്ക് സമ്മാന ദാനവും നിർവ്വഹിച്ചു. ഫെയ്സിലെ വനിതകൾ തിരുവാതിരകളി അവതരിപ്പിച്ചു. പ്രൊഫ മോനമ്മ കോക്കാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫേസ് .മാനേജിംഗ് ട്രസ്റ്റി ടി ആർ. ദേവൻ ആ മുഖപ്രസംഗം നടത്തി. ആർ. ഗിരീഷ്, കുരുവിള മാത്യു, കുമ്പളം രവി, അനീഷ് കാർത്തികേയൻ. സുനിൽ പോൾ, രത്നമ്മ വിജയൻ എന്നിവർ പ്രസംഗിച്ചു.സെലിബ്രേഷൻ കമ്മറ്റി രക്ഷാധികാരി ലാൽ പ്രിയൻ. ഫേസ് ജനറൽ മാനേജർ ടിന്റു മോൾ പ്രദീപ്, ഫേസ് PRO വിനു വിനോദ്. വിനു ജേക്കബ്.HRമാനേജർ മെറ്റി ജേക്കബ്.സ്നേഹതീരംചാരിറ്റബിൾ ട്രസ്റ്റ് കോഡിനേറ്റർ സീനത്ത്. ശ്രീനാഥ്. സാമുവൽ മാത്യൂ എന്നിവർ നേതൃത്വംനൽകി…














