ഫേസ് ഫൗണ്ടേഷൻ ക്രിസ്തുമസ് പുതുവത്സര ആഘോഷം 2024 – 2025

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം….

ദൈവപുത്രൻ വിണ്ണിൽ അവതാരം ചെയ്തതിന്റെ ഓർമ്മകളിൽ ഫേസ് ഫൗണ്ടേഷൻ ക്രിസ്മസ് അത്യാഹ്ലാദപൂർവ്വം ആഘോഷിച്ചു…ക്രിസ്മസ് ഗാനങ്ങളും ക്രിസ്മസ് പപ്പയും താളം മേളങ്ങളും കൊണ്ട് ഭക്തിസാന്ദ്രമായിരുന്നു ഫേസിൻ്റെ ഊട്ടുപുര…. കേക്കിന്റെ മധുരവും ബിരിയാണിയുടെ സുഗന്ധവും പരിസരമാകെ പരിമളം പരത്തി….സ്നേഹ ഭവൻ ഡയറക്ടർ ഫാദർ ബിനോ നടക്കൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു….. സാധുക്കളെ ചേർത്തുപിടിക്കൽ എന്ന സന്ദേശമാണ് ക്രിസ്തുദേവൻ ലോകത്തിന് നൽകിയത്…. ആ സന്ദേശം പ്രാവർത്തികമാക്കുകയാണ് ഫേസ് ചെയ്യുന്നതെന്ന് ഫാദർ പറഞ്ഞു…..ചടങ്ങിൽ ഫേസ് മാനേജിംഗ് ട്രസ്റ്റി T.R ദേവൻ ആമുഖപ്രസംഗം നടത്തി…. ശ്രീ കുരുവിള മാത്യു മുഖ്യപ്രഭാഷണം നടത്തി…. ഫേസ് ട്രഷറർ R. ഗിരീഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികളിൽ ശ്രീ കുമ്പളം രവി, സിസ്റ്റർ മൃദുല, ശ്രീ സാമുവൽ മാത്യു, ടിൻ്റുമോൾ പ്രദീപ് എന്നിവർ പ്രസംഗിച്ചു….