ഫേസ് ഫൗണ്ടേഷൻ ക്രിസ്തുമസ് പുതുവത്സര ആഘോഷം 2024 – 2025

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം…. ദൈവപുത്രൻ വിണ്ണിൽ അവതാരം ചെയ്തതിന്റെ ഓർമ്മകളിൽ ഫേസ് ഫൗണ്ടേഷൻ ക്രിസ്മസ് അത്യാഹ്ലാദപൂർവ്വം ആഘോഷിച്ചു…ക്രിസ്മസ് ഗാനങ്ങളും ക്രിസ്മസ് പപ്പയും താളം മേളങ്ങളും കൊണ്ട് ഭക്തിസാന്ദ്രമായിരുന്നു ഫേസിൻ്റെ ഊട്ടുപുര…. കേക്കിന്റെ മധുരവും ബിരിയാണിയുടെ സുഗന്ധവും പരിസരമാകെ പരിമളം പരത്തി….സ്നേഹ ഭവൻ ഡയറക്ടർ ഫാദർ ബിനോ നടക്കൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു….. സാധുക്കളെ ചേർത്തുപിടിക്കൽ എന്ന സന്ദേശമാണ് ക്രിസ്തുദേവൻ ലോകത്തിന് നൽകിയത്…. ആ സന്ദേശം പ്രാവർത്തികമാക്കുകയാണ് ഫേസ് ചെയ്യുന്നതെന്ന് ഫാദർ…

Continue Reading

തെരുവിന്റെ മക്കൾക്കും സാധുക്കൾക്കും ഓണമൊരുക്കി ഫേസ് ഫൗണ്ടേഷൻ .

പ്രൊഫസർ എംകെ സാനു ചെയർമാനായ ഫേസ് ഫൗണ്ടേഷൻ ഓണം ആഘോഷിച്ചു. തെരുവിലും കടത്തിണ്ണകളിലും അന്തി ഉറങ്ങുന്നവർ, നിർദ്ധനരായ സാധുക്കൾ എന്നിവർ തുടങ്ങി 500 ൽ പരം പാവപെട്ടവർക്ക് ഓണസദ്യയും ഓണക്കോടിയും, ഓണക്കിറ്റും നൽകി. കടവന്ത്ര ഫേസ് ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. എറണാകുളം റൂറൽ ജില്ല അഡീഷണൽ പോലീസ് സൂപ്രണ്ട് എം. കൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. ഓണകിറ്റ് വിതരണം എക്സൈസ് ജോയിന്റ്…

Continue Reading

ഫേസ് ആഗോള ചാരിറ്റി അവാർഡ് സമ്മാനിച്ചു

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന മികച്ച സാമൂഹ്യ പ്രവർത്തകന് ഫേസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാജ്യാന്തര ചാരിറ്റി അവാർഡ്  അമേരിക്കയിലെ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനായ ഡോ. ജേക്കബ് ഈപ്പന് സമ്മാനിച്ചു. പട്ടിണിക്കാരില്ലാത്ത കൊച്ചിയെന്ന ആശയവുമായി 2011 ൽ ജസ്റ്റിസ്.വി.ആർ കൃഷ്ണയ്യർ മുഖ്യ രക്ഷാധികാരിയായി പ്രവർത്തനം ആരംഭിച്ച ഫേസ് ഫൗണ്ടേഷൻ പതിമ്മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ (സി എ ബി ഐ) ചെയർമാനും ബിസിസിഐയുടെ…

Continue Reading

ഫെയ്‌സ് ”വസ്ത്രനിധി” പദ്ധതിക്ക് തുടക്കമായി

ഫെയ്‌സ് ഫൗണ്ടേഷന്റെ പുതിയ സാമൂഹ്യക്ഷേമ പദ്ധതിയായ വസ്ത്രനിധി പദ്ധതിക്ക് തുടക്കമായി സാധുക്കൾക്ക് സൗജന്യമായി വസ്ത്രങ്ങൾ നൽകുന്ന വസ്ത്ര നിധി പദ്ധതി ടി.ജെ വിനോദ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. പാവങ്ങളെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ടി.ജെ വിനോദ് ഓർമ്മപ്പെടുത്തി. ഫെയ്‌സ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ ഫെയ്‌സ് ഫൌണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ടി.ആർ ദേവൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് കൊച്ചിൻ ഈസ്റ്റ് വൈസ് പ്രസിഡന്റ് എസ് . മോഹൻ,…

Continue Reading

അഞ്ഞൂറോളം പേർക്ക് അന്നമൂട്ടാനുള്ള സൗകര്യങ്ങളോടെ ഫെയ്സ് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക്

നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവരും ആരോരുമില്ലാത്തവരുമായ ഇരുന്നൂറോളം പേർക്ക് ദിവസേന സൗജന്യ ഭക്ഷണം നൽകുന്ന ഫെയ്സ് ഫൗണ്ടേഷൻ കൂടുതൽ സൗകര്യങ്ങളോടെ ഗാന്ധിനഗറിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

FACE LIFE CARE ന് 50 സെന്റ് സ്ഥലം സൗജന്യമായി നൽകി ഡോ: T വിനയകുമാർ

ഫെയ്സിന്റെ ഏറെ നാളത്തെ സ്വപ്ന പദ്ധതി ആയിരുന്നു ലൈഫ് കെയർഹോം.മാനസികരോഗ ആശുപത്രികളിൽ രോഗം മാറിയിട്ടും ബന്ധുക്കൾ ഉപേക്ഷിക്കപ്പെട്ട് ജീവിതം മാനസിക രോഗ കേന്ദ്രത്തിൽതളക്കപ്പെട്ടവർക്കായി ഒരു പുനരധിവാസ കേന്ദ്രം. അത് നിർമ്മിക്കാനുള്ള സ്ഥലം ഞങ്ങൾക്ക് എക്കാലവും മരീചികയായിരുന്നു. 2021 ൽ ഫെയ്സ് ആ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണു. ഈ സംരംഭത്തിന് ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന പിറവത്തെ പ്രകൃതി രമണീയമായ 50 സെന്റ് സ്ഥലം പബ്ളിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇൻഡ്യാ ദേശീയ പ്രസിഡന്റും.…

Continue Reading

U. S കുട്ടി ഫെയ്സ് ട്രസ്റ്റി: ഫെയ്സ് ഫൗണ്ടേഷൻ ട്രസ്റ്റ് ബോർഡിലേക്ക് (FEb 17 2021)

U. S കുട്ടി ഫെയ്സ് ട്രസ്റ്റി: ഫെയ്സ് ഫൗണ്ടേഷൻ ട്രസ്റ്റ് ബോർഡിലേക്ക് PR രംഗത്തെ പ്രമുഖ വ്യക്തിത്വം ശ്രീ. U S കുട്ടിയെ ഇന്ന് കൊച്ചിയിൽ ചേർന്ന ഫെയ്സ് ട്രസ്റ്റ് ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു…കഴിഞ്ഞ 35 വർഷക്കാലം ഇൻഡ്യൻ PR രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കുട്ടി 20 വർഷം മുംബൈ ആസ്ഥാനമായ ഇൻഡ്യയിലെ പ്രമുഖ PR കമ്പനി സൗഭാഗ്യ അഡ്വർട ടൈസിംഗിന്റെ, ഡയറക്ടറായിരുന്നു. PRCI നാഷണൽ സെക്രട്ടറി ജനറൽ,…

Continue Reading